പട്ടിക്കാട്. ചുവന്നമണ്ണ് പാലത്തിന് താഴെ ബൈക്ക് കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികർക്ക് പരിക്ക്. കണ്ണമ്പ്ര തിരുവാശേരി പുളിക്കൽത്തടം വീട്ടിൽ രഞ്ജിത്ത് (23), ആദർശ് (19) എന്നിവരാണ് അപകടത്തിൽ പെട്ടത്. രഞ്ജിത്തിന്റെ വലതു കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. പാലക്കാട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോയിരുന്ന് ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. ഇതേ ദിശയിൽ പോവുകയായിരുന്ന കാർ ഇടതുവശത്തേക്ക് ഉള്ള വഴിയിലേക്ക് തിരിയാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിനു പുറകിൽ ഇടിച്ച ബൈക്ക് പൂർണമായും തകർന്നു.

.jpeg)
0 Comments