പീച്ചി. അഴിമതി ചോദ്യം ചെയ്താൽ സ്വന്തം പ്രവർത്തകർക്ക് പോലും പാർട്ടിയിൽ രക്ഷയില്ലാത്ത സാഹചര്യമാണ് സിപിഐഎമ്മിൽ എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് കുറ്റപ്പെടുത്തി. പീച്ചിയിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സിഐടിയു അംഗം സജിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. സജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണത്തിന് തയ്യാറാകാത്ത നിലപാടിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് നാഗേഷ് ആവശ്യപ്പെട്ടു. ആത്മഹത്യാക്കുറിപ്പിൽ ഇവരുടെ പേര് വ്യക്തമാക്കിയിട്ടും ഇതുവരെയും അന്വേഷണത്തിന് പോലീസ് തയ്യാറായിട്ടില്ല. സജിയുടേത് ആത്മഹത്യയല്ലെന്നും അഴിമതിക്കെതിരെയുള്ള രക്തസാക്ഷിത്വം ആണെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി സജിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. നാഗേഷിന് ഒപ്പം വിമേഷ്, ഷാജീ പിച്ചി, ശിവരാജ് കെ.ആർ, അനിഷ് പീച്ചി, വിഷ്ണുദാസ്, സുരേഷ് എ.കെ, ആദിത്യൻ കിഷോർ എന്നിവരുമുണ്ടായിരുന്നു


0 Comments