വഴിയോര കച്ചവടക്കാരിയുടെ ഉന്തുവണ്ടി അജ്ഞാത വാഹനം ഇടിച്ചു തകർത്തു


പട്ടിക്കാട്. ഇടപ്പലം യൂണിയൻ ഓഫീസിന് സമീപത്ത് വഴിയോര കച്ചവടം നടത്തുന്ന കണ്ണാറ സ്വദേശിനിയുടെ ഉന്തുവണ്ടി അജ്ഞാത വാഹനം ഇടിച്ചു തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന വണ്ടിയിൽ മറ്റൊരു വാഹനം ഇടിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു. അപകടത്തിൽ പെട്ട വാഹനത്തിന്റെ സൈഡ് മിറർ കണ്ടെത്തിയിട്ടുണ്ട്. സമീപ സ്ഥലങ്ങളിൽ സിസിടിവി ഇല്ലാത്തതിനാൽ വാഹന ഉടമയെക്കുറിച്ച് സുചനയൊന്നും ലഭിച്ചിട്ടില്ല. പീച്ചി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തന്റെ ഏക ഉപജിവന മാർഗ്ഗം അജ്ഞാതർ തകർത്തതിന്റെ വേദനയിലാണ് ഇപ്പോൾ ഇവർ. ചില നാളുകളായി പ്രദേശത്ത് എണ്ണപ്പലഹാരങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തിവരികയായിരുന്നു.



Post a Comment

0 Comments