കണ്ണാറ. ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം പീച്ചി മേഖലാ കമ്മിറ്റി ദൃശ്യം ഐ കെയറിന്റെ സഹകരണത്തോടുകൂടി സൗജന്യ നേത്രരോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂർ ജില്ലാ കമ്മിറ്റി അംഗം വി.സി സുജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ എൺപതോളം ആളുകൾ പരിശോധനയ്ക്കായി എത്തി. ഡിവൈഎഫ്‌ഐ മണ്ണുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി അനിത, പീച്ചി മേഖല സെക്രട്ടറി പി.കെ മോബി, പ്രസിഡന്റ് കെ.ടി ജിതിൻ, വൈസ് പ്രസിഡന്റ് ടി.എസ് മഹാദേവ്, എസ്എഫ്‌ഐ പീച്ചി ലോക്കൽ പ്രസിഡന്റ് ആൽബിൻ ബാബു, ഡിവൈഎഫ്‌ഐ പയ്യനം യൂണിറ്റ് സെക്രട്ടറി അഭിജിത്ത് പി.എ എന്നിവർ നേതൃത്വം നൽകി.
0 Comments