പാണഞ്ചേരിയിലെ വാഹനാപകടം: പരിക്കേറ്റവരിൽ ഒരാൾ മരിച്ചു.


പട്ടിക്കാട്. ദേശീയപാതയിൽ പാണഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.  തൃശൂർ പോലീസ് അക്കാദമിയിലെ സിവിൽ പോലീസ് ഓഫീസർ ആലത്തൂർ കുനിശ്ശേരി കൊച്ചൻ വീട്ടിൽ മണികണ്ഠൻ മകൻ മനു (26) ആണ് മരിച്ചത്. ഇന്ന് രാവിലെ പാണഞ്ചേരി വളവിൽ നിർത്തിയിട്ടിരുന്ന മിനി ലോറിയിൽ മനു സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് നിന്ന് തൃശൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന മിനി ലോറിയുടെ ടയർ പഞ്ചർ ആയതിനെ തുടർന്ന് വാഹനം നിർത്തി ടയർ മാറ്റി ഇടാൻ ഉള്ള ഒരുക്കത്തിലായിരുന്നു ലോറി ഡ്രൈവർ. അപടത്തിൽ പരിക്കേറ്റ മിനി ലോറി ഡ്രൈവറുടെ നില ഗുരുതരമായി തുടരുന്നു.



Post a Comment

1 Comments