പട്ടിക്കാട്. ദേശീയപാതയിൽ പാണഞ്ചേരി വളവിൽ മിനി ലോറിയിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന മീൻ കയറ്റി വരികയായിരുന്ന മിനി ലോറിയിൽ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ലോറിയുടെ ടയർ പഞ്ചർ ആയതിനെ തുടർന്ന് വാഹനം നിർത്തി ടയർ മാറ്റി ഇടാൻ ഉള്ള ഒരുക്കത്തിലായിരുന്നു ഡ്രൈവർ. അതി വേഗതയിലെത്തിയ ബൈക്ക് ഡ്രൈവറെയും ഇടിച്ചിട്ട് വാഹനത്തിന്റെ അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് യാത്രികനും മിനി ലോറിയുടെ ഡ്രൈവർക്കും തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ അറിവായി വരുന്നതേയുള്ളൂ


0 Comments