രോഗിയുമായി പോയ ആംബുലൻസ് പന്നിയങ്കര ടോൾ പ്ലാസയിൽ അപകടത്തിൽ പെട്ടു


പന്നിയങ്കര. രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ടോൾ പ്ലാസയിൽ അപകടത്തിൽ പെട്ടു. ട്രാക്കിലെ സ്‌റ്റോപ്പ് ബാരിയർ ആംബുലൻസിന്റെ മുൻഭാഗത്തെ ഗ്ലാസ്സിൽ തട്ടി ഗ്ലാസ്സ് തകർന്നു. ആലത്തൂർ സർക്കാർ ആശുപത്രിയിൽ നിന്നും തൃശ്ശൂരിലെ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ്. ആംബുലൻസുകൾക്ക് ടോൾ നൽകാതെ കടന്നുപോകാൻ അനുമതി ഉണ്ട്. അതിനാൽ ട്രാക്കിൽ വാഹനം തടയേണ്ട കാര്യമുണ്ടായിരുന്നില്ല. എന്നിട്ടും സ്‌റ്റോപ്പ് ബാരിയർ താഴ്ത്തിയതാകാം ഗ്ലാസ്സ് തകരാൻ കാരണമെന്ന് കരുതുന്നു. ആംബുലൻസുകൾക്ക് കടന്നുപോകാൻ ഇരുഭാഗത്തും പ്രത്യേകം ട്രാക്ക് നൽകിയിട്ടുണ്ട്. എന്നാൽ ഓട്ടോ റിക്ഷകൾക്ക് കടന്നുപോകാനുള്ള വീതിയേ ആ ട്രാക്കിന് ഉള്ളൂ എന്നും ആംബുലൻസുകൾക്ക് വേഗത്തിൽ അതുവഴി പോകാൻ കഴിയാത്തതുകൊണ്ടാണ് ടോൾ ട്രാക്കിലൂടെ പോകുന്നതെന്നും ആംബുലൻസ് ഡ്രൈവർമാർ പറയുന്നു.



Post a Comment

0 Comments