ആൽപ്പാറ ടർഫ് കോർട്ടിൽ വാർഷികാഘോഷവുമായി ഫുട്‌ബോൾ താരങ്ങൾ


പട്ടിക്കാട്. ഫുട്‌ബോൾ രംഗത്ത് പുതിയ അനുഭവം നൽകിയ ആൽപ്പാറയിലെ ഗോൾ കാസിൽ ടർഫ് കോർട്ട് ആരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടു. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഗോൾ കാസിൽ മാനേജർ ബിബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പീച്ചി എഎസ്‌ഐ ഷൈജു കേക്കു മുറിച്ച് സന്തോഷം പങ്കുവെച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് പ്രവീൺ രാജു, ആരോഗ്യ പ്രവർത്തകൻ റെജി വി മാത്യൂ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ആഘോഷത്തിൽ നിരവധി ഫുട്‌ബോൾ താരങ്ങളും പങ്കെടുത്തു.



Post a Comment

0 Comments