പട്ടിക്കാട്. പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്ന് അമിതമായി ടോൾ പിരിക്കുന്നതിനെതിരെ നാളെ തൃശൂർ പാലക്കാട് ജില്ലകളിൽ സൂചനാ ബസ് പണിമുടക്ക്. ഇന്ന് വൈകീട്ട് തരൂർ എംഎൽഎ പി.പി സുമോദിന്റെ നേതൃത്വത്തിൽ ഇരു കൂട്ടരേയും ചർച്ചക്ക് വിളിച്ചെങ്കിലും കെഎംസി അധികൃതർ പങ്കെടുത്തില്ല. ഇതേ തുടർന്ന് നാളെ സൂചനാ പണിമുടക്ക് നടത്താൻ ബസ് ഉടമകൾ തീരുമാനിച്ചു. അധികൃതർ ഉടൻ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ബസ് ഉടമകൾ അറിയിച്ചു. ഇതോടെ ഇരു ജില്ലകളിലുമായി 3000ത്തോളം ബസുകൾ നാളെ പണിമുടക്കും. വാളയാർ ടോൾ പ്ലാസയിലും പാലിയേക്കര ടോൾ പ്ലാസയിലും തങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യം പന്നിയങ്കരയിലും ലഭിക്കണമെന്നതാണ് ബസ് ഉടമകൾ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. ഇതേ തുടർന്ന് പന്നിയങ്കരയിൽ ആരംഭിച്ച നിരാഹാര സമരം 22 ദിവസവും ബസ് സമരം 17 ദിവസവും പിന്നിടുകയാണ്. സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിലാണ് നാളത്തെ ബസ് സമരം.


0 Comments