കത്തോലിക്ക കോൺഗ്രസ്സ് ചുവന്നമണ്ണ് യുണിറ്റ് സ്വയം തൊഴിൽ പരിശീലന സെമിനാർ സംഘടിപ്പിച്ചു


ചുവന്നമണ്ണ്. കത്തോലിക്ക കോൺഗ്രസ്സ് ചുവന്നമണ്ണ് യുണിറ്റിന്റെ നേതൃത്യത്തിൽ തൃശൂർ അതിരൂപത സാന്ത്വനവുമായി ചേർന്ന് സ്വയം തൊഴിൽ സംരംഭകത്വ പരിശീലന സെമിനാർ സംഘടിപ്പിച്ചു. ചുവന്നമണ്ണ് സെന്റ് ജോസഫ് പള്ളി ഹാളിൽ നടന്ന സെമിനാർ  സാന്ത്വനം അസോസിയേറ്റ് ഡയറക്ടർ റവ.ഡോ. ജോസ് വട്ടക്കുഴി  ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് സി.ഡി റോയി അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ.ആന്റോസ് എലുവത്തിക്കൽ, സെക്രട്ടറി മിനി ജോണി എന്നിവർ ആശംസകൾ നേർന്നു. തൃശുർ കോർപ്പറേഷൻ കൗൺസിലർ അഡ്വ.വില്ലി ജിജോ സാന്ത്വനം കോർഡിനേറ്റർമാരായ ശ്രീമതി ബീന വർഗീസ്, തോമസ് എലു വത്തിക്കൽ എന്നിവർ ക്ലാസ്സുകൾ എടുത്തു. ഫ്രാൻസിസ് വല്ലുരാൻ  സ്വാഗതവും ഡെയ്‌സി ജോർജ് പായപ്പൻ നന്ദിയും പറഞ്ഞു. എബിൻ ഗോപുരം, ക്ലിന്റോ വല്ലൂരാൻ എന്നിവർ സെമിനാറിന് നേതൃത്യം നൽകി



Post a Comment

0 Comments