പട്ടിക്കാട്. സിപിഐ പാണഞ്ചേരി ലോക്കൽ സമ്മേളനത്തിന്റെ പ്രചരണാർത്ഥം തെക്കുംപാടം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ താണിപ്പാടം സെന്ററിൽ കൊടി കാലുകൾ സ്ഥാപിച്ചു പതാക ഉയർത്തി. പാർട്ടി പതാക മണ്ഡലം സെക്രട്ടറിയേറ്റംഗം പി.ഡി റെജിയും, എഐവൈഎഫ് പതാക ജിനേഷ് പീച്ചിയും ഉയർത്തി. സിപിഐ യുടെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി പാണഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ 18 ബ്രാഞ്ച് സമ്മേളനങ്ങളും പ്രൗഡ ഗംഭീരമായി പൂർത്തീകരിച്ചതായി ലോക്കൽ സെക്രട്ടറി സനിൽ വാണിയമ്പാറ അറിയിച്ചു. തുടർന്ന് മെയ് 14 15 തീയതികളിൽ നടക്കുന്ന ലോക്കൽ സമ്മേളനത്തിന് മുന്നോടിയായാണ് താണിപ്പാടം സെന്ററിൽ പതാക ഉയർത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനം വിജയകരമായി പൂർത്തീകരിക്കാൻ പാണഞ്ചേരി പഞ്ചായത്തിലെ എല്ലാ നല്ലവരായ നാട്ടുകാരുടേയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.എ അബൂബക്കർ, വിഎം മൊയ്തീൻ, രാധാകൃഷ്ണൻ, സന്തോഷ് കീറ്റിക്കൽ മറ്റു ലോക്കൽ കമ്മിറ്റി അംഗങ്ങൾ എഐവൈഎഫ് സഖാക്കൾ പാർട്ടി മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.


0 Comments