പട്ടിക്കാട്. യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമ്മ പുതുക്കി പട്ടിക്കാട് സെ.ഫ്രാൻസിസ് സേവിയേഴ്‌സ് ഫൊറോന പള്ളിയിൽ ദുഃഖവെള്ളി ആചരണം നടത്തി. തിരുകർമ്മങ്ങൾക്ക് വികാരി ഫാദർ ജിജോ വള്ളുപ്പാറ കാർമികത്വം വഹിച്ചു. രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിച്ചു. ക്രൂശിതരൂപം തൊട്ടുവണങ്ങിയ വിശ്വാസിസമൂഹം കൈപ്പുനീർ പങ്കുവെച്ച് അനുഭവിച്ചു. വൈകീട്ട് 5 മണിക്ക് പീച്ചി റോഡ് ജംഗ്ഷനും പട്ടിക്കാട് സെന്ററും ചുറ്റി കുരിശിന്റെ വഴിയും നഗരി കാണിക്കലും ഉണ്ടായിരിക്കും


0 Comments