ഡിവൈഎഫ്‌ഐ പീച്ചി വനിത സബ് കമ്മിറ്റി രൂപീകരിച്ചു

കൺവീനർ രേഷ്മ വി.കെ, ജോയിന്റ് കൺവീണർമാരായ പ്രവീണ കെ.ആർ, വിൻസി പീറ്റർ എന്നിവർ

പീച്ചി. ഡിവൈഎഫ്‌ഐ പീച്ചി മേഖല കമ്മിറ്റിയുടെ കീഴിൽ വനിത സബ് കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുകന്യ ബൈജു ഉദ്ഘാടനം ചെയ്തു. വനിത സബ് കമ്മിറ്റി കൺവീനറായി രേഷ്മ വി.കെ, ജോയിന്റ് കൺവീണർമാരായി പ്രവീണ കെ.ആർ, വിൻസി പീറ്റർ എന്നിവരെ തിരഞ്ഞെടുത്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ വി അനിത, പീച്ചി മേഖല സെക്രട്ടറി പി കെ മോബി, പ്രസിഡന്റ് കെ.ടി ജിതിൻ, വൈസ് പ്രസിഡന്റ് മഹാദേവ് ടി.എസ് എന്നിവർ സംസാരിച്ചു.



Post a Comment

0 Comments