കാർഷിക സർവകലാശാലയിൽ മാതൃക കൃഷിത്തോട്ടം ഉദ്ഘാടനം ചെയ്തു


മണ്ണുത്തി. കാർഷിക സർവകലാശാലയിൽ മാതൃക കൃഷിത്തോട്ടം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഓരോ വാർഡിലും കർഷക ഗ്രൂപ്പൂകളുടെ കൃഷികൂട്ടങ്ങൾ രൂപപ്പെടണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ഓരോ വാർഡിന്റെയും അടിസ്ഥാനത്തിൽ എന്തെല്ലാം കൃഷി ചെയ്യണമെന്ന് പദ്ധതി ഉണ്ടാക്കണമെന്നും കൃഷിയെക്കുറിച്ചുള്ള ആസൂത്രണവും നിർവ്വഹണവും കൃഷിയിടങ്ങളിലാകണമെന്നും മന്ത്രി പറഞ്ഞു. കേരള സർക്കാരിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' ക്യാമ്പയിന്റെ ഭാഗമായാണ് കേരള കാർഷിക സർവകലാശാല മാതൃക കൃഷിത്തോട്ടം ഒരുക്കുന്നത്. കൃഷിയുമായി ബന്ധപ്പെട്ട ഏതാവശ്യത്തിനും സമീപിക്കാവുന്ന ഒരു കർഷക ക്ഷേമ കേന്ദ്രമായി സർവ്വകലാശാല മാറിയെന്ന് റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു. ചടങ്ങിൽ കർഷകനായ കൊഴുക്കുള്ളി സ്വദേശി രാജേഷിനെ പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് ചാൻസലർ ഡോ ആർ. ചന്ദ്രബാബു, രജിസ്ട്രാർ ഡോ. സക്കിർ ഹുസൈൻ എന്നിവർ സംസാരിച്ചു


Post a Comment

0 Comments