ചെമ്പൂത്ര. ഭാരത് പെട്രോളിയം പമ്പിന് എതിർവശത്ത് തോടിന് കുറുകെ നിർമ്മിച്ച കലുങ്കിന് വീതി കൂട്ടാതെ ടാറിങ് നടത്തി. കലുങ്കിന് വീതികൂട്ടി സുരക്ഷയക്ക് വേണ്ട അയേൺക്രാഷ് ബാരിയറുകൾ സ്ഥാപിക്കാതെ ടാറിങ് നടത്തിയത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന് നാട്ടുകാർ പറഞ്ഞു. ഇരുഭാഗത്തേക്കും ഉള്ള വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാൻ ആവശ്യമായ വീതി ഇവിടെയില്ല. ടാറിങ് നടത്തുന്നതിന് മുൻപ് ഈ ഭാഗത്തെ കലുങ്കിന് വീതികൂട്ടുമെന്ന് കമ്പനി അധികൃതർ അറിയിച്ചിരുന്നതാണ്. എന്നാൽ ടോൾ പിരിവ് ആരംഭിച്ചതിന് ശേഷം നിർമ്മാണ കമ്പനിയുടെ അശാസ്ത്രീയ നിർമ്മാണത്തിന് മറ്റൊരു ഉദാഹരണമായി മാറുകയാണ് ചെമ്പൂത്ര സർവ്വീസ് റോഡ്. പ്രദേശത്ത് തോട്ടിലേക്ക് വാഹനങ്ങൾ മറിഞ്ഞ് നിരവധി അപകടങ്ങൾ സംഭവിച്ചിരുന്നു. നിലവിൽ തോടിനോട് ചേർന്ന് നടത്തിയ ടാറിങ് വീണ്ടും വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്നും നാട്ടുകാർ പറഞ്ഞു.


0 Comments