സെറാഫ്‌സ് വിവാഹ ധനസഹായം നൽകി


പട്ടിക്കാട്. സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ വിവാഹ ധന സഹായ പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മരത്താക്കര ചാമക്കാല നേഹ ജോഷിക്ക് നൽകി. പുത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ജോസഫ് പടമാടൻ സ്വർണ്ണാഭരണങ്ങൾ കൈമാറി. ആറു മാസം മുൻപായിരുന്നു നേഹയുടെ മാതാവ് മരണപ്പെട്ടത്. അതിനുശേഷം നേഹയുടെയും, ജ്യേഷ്ഠ സഹോദരി ജെസ്മിയുടെയും കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ഇവരുടെ മുത്തശ്ശിയായിരുന്നു. മുത്തശ്ശി വീട്ടുജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ഈ നിർധന കുടുംബം കഴിഞ്ഞു പോന്നിരുന്നത്. ജേഷ്ഠ സഹോദരി ജെസ്മിയുടെ വിവാഹം അടിത്തിടെയാണ് നടന്നത്. രണ്ടുപേരുടെയും വിവാഹങ്ങൾ നടത്തുവാൻ ഏറെ പ്രയാസപ്പെടുന്ന കുടുംബത്തിനാണ് സെറാഫ്‌സ് സഹായ ഹസ്തവുമായി എത്തിയത്. സെറാഫ്‌സ് അംഗങ്ങളായ ജോയ് പ്ലാമൂട്ടിൽ, ബെന്നി ടി.വി., ജോസ് തുരുത്താട്ടിൽ, ഷാജി ടി.എസ് തുടങ്ങിയവർ പങ്കെടുത്തു. 51 നിർധന യുവതികളുടെ വിവാഹത്തിന് ഇതിനോടകം സെറാഫ്‌സ് സഹായം നൽകിയിട്ടുണ്ട്.



Post a Comment

0 Comments