പട്ടിക്കാട്. ചുവന്നമണ്ണ് സെ. തോമസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ ഇടവക മധ്യസ്ഥനായ വി.തോമാശ്ലീഹായുടെ തിരുനാൾ ഏപ്രിൽ 30, മെയ് 1 തീയതികളിൽ ആഘോഷിക്കുന്നു. തിരുനാളിന് വികാരി ഫാ.കുരിയാക്കോസ് കറുത്തേടത്ത് കൊടിയേറ്റി. ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മൂവാറ്റുപുഴ രൂപത ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് മുഖ്യകാർമികത്വം വഹിക്കും. ഇടവകയിൽ നിന്നും ബഥനി സന്യാസ സമൂഹത്തിനു വേണ്ടി സന്യാസവ്രതം സ്വീകരിച്ച സിസ്റ്റർ കാതറിൻ എസ്.ഐ.സി.ക്ക് സ്വീകരണം നൽകും. കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ഉണ്ടാകും. ട്രസ്റ്റി സണ്ണി മണിമലകുന്നേൽ, സെക്രട്ടറി ലിബിൻ കിഴക്കേകുറ്റിക്കാട്ടിൽ, ഇടവക ഭരണ സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.

0 Comments