പട്ടിക്കാട്. ദേശീയപാതയിൽ ചുവന്നമണ്ണ് സർവ്വീസ് റോഡിനോട് ചേർന്ന് അപകടക്കെണി. പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലാണ് കാൽനട യാത്രക്കാർക്ക് പോലും അപകടം വരുത്തുന്ന രീതിയിൽ റോഡിനോട് ചേർന്ന് കുഴിയുള്ളത്. പ്രദേശത്ത് കാനയുടെ നിർമ്മാണം പൂർത്തിയായെങ്കിലും കാനയ്ക്കും റോഡിനുമിടയിലുള്ള കുഴി ഇതുവരേയും മണ്ണിട്ട് നികത്തി ടാറിങ് പൂർത്തിയാക്കിയിട്ടില്ല. നിലവിൽ സർവ്വീസ് റോഡിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടാനുള്ള സാധ്യതയും കൂടുതലാണ്. ദേശീയപാതയിൽ പലയിടത്തും ഇത്തരത്തിൽ പണികൾ പൂർത്തിയാക്കാതെ ഇട്ടിട്ടുള്ളത് നിരവധി അപകടങ്ങൾക്കാണ് വഴിയൊരുക്കിയിട്ടുള്ളതെന്ന് നാട്ടുകാർ പറഞ്ഞു.


0 Comments