സിപിഐ പാണഞ്ചേരി ലോക്കൽ സമ്മേളനത്തിന് തുടക്കമായി


പീച്ചി. സിപിഐ പാണഞ്ചേരി ലോക്കൽ സമ്മേളനത്തിന് തുടക്കമായി. സംഘാടക സമിതി യോഗം ഇന്നലെ ചേർന്നു. യോഗം മണ്ഡലം സെക്രട്ടറിയേറ്റംഗം പി.ഡി റെജി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പാണഞ്ചേരി പഞ്ചായത്തിൽ വലിയ ഒരു മുന്നേറ്റം ആണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ പാർട്ടിയുടെ ശുഷ്‌കിച്ച അവസ്ഥയിൽ നിന്നും പാർട്ടിയുടെ പ്രതാപം വീണ്ടെടുക്കുന്നതിനായി  ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗങ്ങളും 18 ബ്രാഞ്ചുകളും ആത്മാർത്ഥമായി സഹകരിച്ചിട്ടുണ്ട് എന്നും അവരുടെ കഠിന പ്രയത്‌നത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിവിധ പ്രചരണ പരിപാടികൾക്ക് വേണ്ടി  കമ്മിറ്റികൾ രൂപീകരിച്ചു. 101 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. മെയ് മാസം 14, 15 തീയതികളിൽ വിലങ്ങന്നൂർ വച്ചാണ് സമ്മേളനം നടക്കുന്നത്


Post a Comment

0 Comments