പട്ടിക്കാട്. നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പേ ദേശീയപാതയിൽ കരാർ കമ്പനി ആരംഭിച്ചിരിക്കുന്ന ടോൾ പിരിവ് നിർത്തലാക്കണമെന്ന് സി ഐ ടി യു ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ പാണഞ്ചേരി മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂണിയന്റെ പാണഞ്ചേരി മേഖല സമ്മേളനം ഏരിയ സെക്രട്ടറി കെ.ആർ രവി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ബിജു വർഗീസ് അധ്യക്ഷനായിരുന്നു. പൂട്ടി കിടക്കുന്ന ക്വാറികൾ എത്രയും പെട്ടെന്ന് തുറന്നു പ്രവർത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്നുള്ള പ്രമേയവും സമ്മേളനത്തിൽ അവതരിപ്പിച്ചു. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ പാണഞ്ചേരി മേഖല സെക്രട്ടറി പി.വി സുദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു.മേഖല കമ്മിറ്റി അംഗം പി.ജെ അജി, സി പി ഐ എം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, ഏരിയ കമ്മിറ്റി അംഗം സി.പി വില്യംസ് എന്നിവർ പ്രസംഗിച്ചു. മേഖല ഭാരവാഹികളായി പി.വി സുദേവൻ (സെക്രട്ടറി), ബിജു വർഗീസ് (പ്രസിഡണ്ട്), വിജയൻകുട്ടി (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.


0 Comments