പീച്ചി റോഡ് ജങ്ഷനിൽ പുതിയ ഹമ്പുകൾ സ്ഥാപിക്കുന്നു


പട്ടിക്കാട്. പീച്ചി റോഡ് ജങ്ഷൻ സർവ്വീസ് റോഡിൽ പുതിയ ഹമ്പുകൾ സ്ഥാപിക്കുന്നു. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ പീച്ചി റോഡ് ജങ്ഷൻ കഴിഞ്ഞ് ബസ് സ്‌റ്റോപ്പിന് മുൻപായാണ് ഹമ്പ് സ്ഥാപിക്കുന്നത്. സർവ്വീസ് റോഡിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടന്നു പോകാൻ തുടങ്ങിയതും എതിർ ദിശയിൽ നിന്നും വാഹനങ്ങൾ അപ്രതീക്ഷിതമായി അടിപ്പാതയിലേക്ക് പ്രവേശിക്കുന്നതും അപകട സാധ്യത വർധിപ്പിച്ചിരുന്നു. ഇത് ഒഴിവാക്കാനാണ് ഹമ്പുകൾ നിർമ്മിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.


Post a Comment

0 Comments