പട്ടിക്കാട്. ദേശീയപാത പാണഞ്ചേരിയിൽ ടോറസ് ലോറി അപകടത്തിൽപെട്ടു. മുൻഭാഗത്തെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി ഡിവൈഡറിൽ ഇടിച്ചു കയറി മുന്നോട്ട് പോകുകയായിരുന്നു. 20 മീറ്ററോളം ദൂരം ക്രാഷ് ബാരിയറുകൾ തകർത്താണ് ലോറി നിന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം സംഭവിച്ചത്. ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


0 Comments