വിലങ്ങന്നൂർ. ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സിഐടിയു പീച്ചി മേഖലാ സമ്മേളനം ഏപ്രിൽ 24ന് ചേർന്നു. വിലങ്ങന്നൂരിലെ വിജയൻ കുളത്തിങ്കൽ നഗറിൽ സിഐടിയു ഏരിയ പ്രസിഡണ്ട് ടി. ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ.വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ബിനോയ് ജേക്കബ്, ടി.എ സിദ്ദിഖ്, കെ.വി ജോസ്, കെ.ജി ബൈജു എന്നിവർ പ്രസംഗിച്ചു. മേഖലാ ഭാരവാഹികളായി ഇ.വി കുര്യാക്കോസ് (പ്രസിഡണ്ട്), കെ.ജി ബൈജു (സെക്രട്ടറി), കെ.ജി എൽദോസ് (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.


0 Comments