യൂണിവേഴ്‌സിറ്റി തൊഴിലാളി നിയമനം എഐടിയുസി പ്രതിഷേധം നടത്തി


മണ്ണുത്തി. കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി തൊഴിലാളി നിയമനത്തിൽ എഐടിയുസി പ്രതിഷേധം നടത്തി. വെള്ളാനിക്കര കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിലെ സി അച്യുത മേനോൻ സ്മാരക ആസ്ഥാന മന്ദിരത്തിലെക്ക് പ്രകടനമായി എത്തിയ സമരക്കാർ ഓഫീസ് ഉപരോധിച്ചു. മാറ്റിവച്ച  കാഷ്വൽ തൊഴിലാളി നിയമനങ്ങൾ റാങ്ക് ലിസ്റ്റിൽ നിന്നും മാത്രം എടുക്കുക, സുപ്രീം കോടതിയിലെ കേസ് നടപടികൾ വൈസ് ചാൻസലർ  ഇടപെട്ട് ധ്രുതഗതിയിൽ നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് ആയിരുന്നു ധർണ. എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി പി ജി മോഹനൻ സമരം ഉദ്ഘാടനം ചെയ്തു. സിപിഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി ടി.ആർ രാധാകൃഷ്ണൻ, കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി ലേബർ അസോസിയേഷൻ എഐടിയുസി ജനറൽ സെക്രട്ടറി സി.വി പൗലോസ്, കെഎയുഎൽഎ - എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗം രജിത, കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി എഐടിയുസി ഭാരവാഹികളായ അഡ്വ. എം.ഇ എൽദോ, ഷിജോൺ, സേതു എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments