പീച്ചി. സജിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് സഹോദരൻ ബിജു മാധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് പോലീസിന് കിട്ടിയിട്ടും കാര്യമായ അന്വേഷണങ്ങളൊന്നും ഇക്കാര്യത്തിൽ നടത്തിയിട്ടില്ലെന്നും ബിജു പറഞ്ഞു. കത്ത് എഴുതിയത് കൊണ്ട് മാത്രം കേസെടുക്കാനാവില്ലെന്ന നിലപാടാണ് പോലീസ് അറിയിച്ചതെന്നും ബിജു പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവേ ആണ് ബിജു ഈ കാര്യം വ്യക്തമാക്കിയത്. വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ പീച്ചി കോലഞ്ചേരി വീട്ടിൽ സജി (49) ജീവനൊടുക്കിയത് വധഭീഷണിമൂലമെന്ന് സജിയുടെ സഹോദരൻ ബിജു നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏപ്രിൽ 10 ഞായറാഴ്ചയാണ് സജിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.


0 Comments