മണ്ണുത്തി. വെള്ളാനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ച്ച സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വച്ച് നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം എന്ന വാക്യം ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടുകൂടി റാലി നടത്തുകയും നവജാത ശിശുമരണം തടയുക ടിബി രോഗം തടയുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടി ആരോഗ്യപ്രവർത്തകർക്ക് വിശദമായ സെമിനാർ നടത്തുകയും ചെയ്തു. വെള്ളാനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.എസ് ജയന്തി നേതൃത്വം നൽകി. ആരോഗ്യപ്രവർത്തകർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.


0 Comments