മുടിക്കോട്. ഇന്നലെ രാത്രി 12.50ന് മുടിക്കോട് സെന്ററിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ചെന്നായ്പ്പാറ തുണ്ടിയിൽ ഷിന്റോ (24) മരിച്ചു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഷിന്റോ മിനി വാനിന്റെ പുറകിൽ ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൃശൂർ ആത്രേയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചെന്നായ്പ്പാറ സ്വദേശിയായ ഷിന്റോ തോട്ടപ്പടിയിൽ ആണ് താമസം. 2021 ഡിസംബറിൽ ആയിരുന്നു വിവാഹം.

.jpeg)
0 Comments