വശങ്ങൾ ഇടിയുന്ന റോഡ് ടാറിങ് നടത്തി ദേശീയപാത അധികൃതർ


പട്ടിക്കാട്. ചുവന്നമണ്ണ് പത്താം കല്ലിൽ സംരക്ഷണ ഭിത്തിയില്ലാതെ വശങ്ങൾ ഇടിഞ്ഞു തുടങ്ങിയ സർവ്വീസ് റോഡ് ടാറിങ് നടത്തിയിരിക്കുകയാണ് ദേശീയപാത അധികൃതർ. യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്ന നിലയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ. സർവ്വീസ് റോഡിന് അരികിലൂടെ ഒഴുകുന്ന തെക്കുംപാടം തോട്ടിലേക്കാണ് റോഡിന്റെ വശങ്ങൾ ഇടിഞ്ഞ് തുടങ്ങിയിട്ടുള്ളത്. ടോൾ പിരിവ് ആരംഭിച്ചതോടെ ഗുണനിലവാരമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളാണ് കമ്പനി അധികൃതർ നടത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. സംരക്ഷണ ഭിത്തികൾ നിർമ്മിക്കാതെയാണ് പല സ്ഥലങ്ങളിലും സർവ്വീസ് റോഡുകളുടെ പണികൾ നടത്തുന്നത്. ദേശീയപാതയ്ക്ക് അടിയിലൂടെയുള്ള കലുങ്കിന്റെ പണികൾ പൂർത്തിയാക്കാതെ ടാറിങ് നടത്തിയ സർവ്വീസ് റോഡുകളും ദേശീയപാതയിൽ ഉണ്ട്. ഇതെല്ലാം വലിയ അപകടങ്ങൾക്കാണ് വഴിയൊരുക്കുക. രാത്രിയിൽ ഇതുവഴി പോകുന്നവർക്ക് റോഡിന് വീതി കുറവുള്ള കാര്യം ശ്രദ്ധയിൽ പെടില്ല. പ്രദേശത്തെ വെള്ളിച്ചക്കുറവും അപകട സാധ്യത വർധിപ്പിക്കും. ബന്ധപ്പെട്ട അധികൃതർ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നീരീക്ഷിച്ച് അതിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments