പട്ടിക്കാട്. ഗവ. ഹൈസ്‌കൂളിലെ എസ്എസ്എൽസി 1989-90 ബാച്ച് ഇ ഡിവിഷനിൽ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം നടത്തി. എസ്എസ്എൽസി 1989-90 ബാച്ചായ കാറ്റാടീസ് ഗ്രൂപ്പിന്റെ 10 ഇ ഡിവിഷനായ സ്റ്റാർസ് ആണ് പരിപാടി സംഘടിപ്പിച്ചത്. സംഗമം-2022 എന്ന പേരിൽ നടത്തിയ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഞായറാഴ്ച രാവിലെ ആണ് നടന്നത്. അന്നത്തെ ക്ലാസ് ടീച്ചറായിരുന്ന ഏലിക്കുട്ടി ടീച്ചർ വിശിഷ്ട അതിഥി ആയിരുന്നു. തങ്ങൾ പഠിച്ച അതേ ക്ലാസ് മുറിയിൽ അന്നത്തെ ക്ലാസ് ടീച്ചറോടൊപ്പം ഒത്തുകൂടുവാൻ സാധിച്ചത് അവിസ്മരണീയമായ മൂഹൂർത്തമായിരുന്നെന്ന് പ്രോഗ്രാം കോർഡിനേറ്റർ ബെന്നി തോമസ് പറഞ്ഞു. ചടങ്ങിൽ പ്രീതി, പ്രസന്ന, രാജൻ എ., പ്രസന്നൻ എന്നിവർ ചേർന്ന് ഏലിക്കുട്ടി ടീച്ചറെ പൊന്നാട അണിയിച്ച് ആദരിച്ചു. ബാബു അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.


0 Comments