'ആരോഗ്യസംരക്ഷണത്തിന് നാട്ടറിവ് ആയുർവേദം': പുസ്തകം പ്രകാശനം ചെയ്തു


പട്ടിക്കാട്. കാർഷിക സർവകലാശാലയിലെ റിട്ട. പ്രൊഫസർ ഡോ. രാജേന്ദ്രൻ രചിച്ച 'ആരോഗ്യസംരക്ഷണത്തിന് നാട്ടറിവ് ആയുർവേദം'എന്ന പുസ്തകം പ്രകാശനം ചെയ്തു. ഏപ്രിൽ 14 ന് വൈകിട്ട് 5 മണിക്ക് പട്ടിക്കാട് ഡ്രീം സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഡോ. ശക്തി സുബ്രഹ്മണ്യന് പുസ്തകത്തിൻറെ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. ബാലസാഹിത്യകാരൻ സി.ആർ ദാസ് അധ്യക്ഷത വഹിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ആദ്യ വില്പന നിർവഹിച്ചു. ഡോ. ജേക്കബ് വടക്കുംചേരി, ഡോ. ജോർജ്, ഡോ. അജിത് കുമാർ, മെഡിക്കൽ കോളേജിലെ റിട്ട. സൂപ്രണ്ട് ഡോ. ജി.ജയരാജ്, അഡ്വ. പ്രദീപ് കുമാർ, ഡോ. പ്രദീപ് കുമാർ,പീച്ചി സി ഐ എസ്. ഷുക്കൂർ, സംഘാടക സമിതി പ്രസിഡണ്ട് ഷിജോ പി ചാക്കോ , സെക്രട്ടറി ഡോ. ലത എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments