എഴ് വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ബാഡ്മിന്റൺ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു


കൂട്ടാല. കതിരപ്പള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൻ അക്കാദമിയുടെ നേതൃത്വത്തിൽ ഏഴ്  വയസ്സിനു മുകളിൽ ഉള്ള കുട്ടികൾക്ക് വേണ്ടിയുള്ള  ബാഡ്മിന്റൺ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. തൃശൂർ മുൻ എസ്പി എം.കെ പുഷ്‌കരൻ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ബാഡ്മിന്റൺ രക്ഷാധികാരി കെ.എസ് മണിവർണ്ണൻ അധ്യക്ഷത വഹിച്ചു. പഴയ തലമുറ അനുഭവിച്ചിരുന്ന കുട്ടിക്കാലത്തിന്റെ ഒരു റീക്രീയേഷൻ കൂടിയാണ് ഈ സമ്മർ ക്യാമ്പ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബാഡ്മിന്റൺ അക്കാദമി പ്രസിഡന്റ് കെസി അഭിലാഷ് പറഞ്ഞു. വ്യക്തിത്വ വികസന ക്ലാസ്സുകളും, പുസ്തക വായനയും ക്യാമ്പിൽ ഉൾപ്പെടുത്തുന്നുണ്ട്. കോച്ചിംഗ് അക്കാദമിയായ ടൂ ഫിംഗേഴ്‌സ് ഹെഡ് കോച്ച് രഞ്ജു വർഗീസ് ആണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ബാഡ്മിന്റൺ അക്കാദമി ഭാരവാഹികളായ  കെ.വി മണി, സഞ്ജു തോമസ്, സിബി സെബാസ്റ്റിൻ, എബിൻസ് വി.എ, പ്രദീപ് വി.എസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. ക്യാമ്പ് സമയം എല്ലാ ദിവസവും രാവിലെ 8.30 മുതൽ 10.30 വരെ. ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 8590764791 ഈ നമ്പറിൽ ബന്ധപ്പെടുക


Post a Comment

0 Comments