തമ്പുരാട്ടിപ്പടിയിൽ സർവ്വീസ് റോഡ് ഇടിഞ്ഞിട്ട് മാസങ്ങളായി; അപകട ഭീതിയിൽ യാത്രക്കാർ


പട്ടിക്കാട്. തമ്പുരാട്ടിപ്പടിയിൽ സർവ്വീസ് റോഡ് ഇടിഞ്ഞിട്ട് മാസങ്ങളായിട്ടും ദേശീയപാത നിർമ്മാണ കമ്പനി അധികൃതർ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. തെക്കുംപാടം മഞ്ഞക്കുന്ന് ഭാഗങ്ങളിൽ നിന്നുള്ള നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. പ്രദേശത്തേക്കുള്ള ബസ് സർവ്വീസും ഇതിലൂടെയാണ്. പകുതിയോളം ഇടിഞ്ഞ സർവ്വീസ് റോഡിലൂടെ യാത്രചെയ്യുന്നത് അപകടഭീതിയിൽ ആണെന്നും നാട്ടുകാർ പറഞ്ഞു. അപകട മുന്നറിയിപ്പ് ബോർഡുകളോ ബാരിക്കേഡുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. ഇരുമ്പുകമ്പികളിൽ പ്ലാസ്റ്റിക്ക് വള്ളികൾ വലിച്ചു കെട്ടിയിട്ടുള്ളത് മാത്രമാണ് സുരക്ഷാ സംവിധാനമായി നിർമ്മാണ കമ്പനി ഒരുക്കിയിട്ടുള്ളത്. ദേശീയപതായിൽ പലയിടത്തും സർവ്വീസ് റോഡുകളുടെ വശങ്ങൾ ഇടിഞ്ഞ നിലയിലാണ്. സംരക്ഷണ ഭിത്തി നിർമ്മിക്കാതെയാണ് സർവ്വീസ് റോഡുകളുടെ നിർമ്മാണം നടത്തിയിട്ടുള്ളതും. പേരിന് ടാറിങ് മാത്രം നടത്തി ടോൾ പിരിവിനുള്ള മുന്നൊരുക്കങ്ങൾ മാത്രമാണ് കമ്പനി അധികൃതർ ചെയ്തിട്ടുള്ളതെന്നും നാട്ടുകാർ ആരോപിക്കുന്നു.



Post a Comment

0 Comments