യുപി സ്‌കൂൾ ടീച്ചർ അഭിമുഖം


തൃശൂർ ജില്ലയിൽ വിദ്യഭ്യാസ വകുപ്പിൽ യുപി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം Cat. No.517/2019) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള ആദ്യഘട്ട അഭിമുഖം മെയ് 5, 6, 11, 12,13, 25, 26, 27 തിയ്യതികളിലായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, തൃശൂർ ജില്ലാ ആഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് എസ്എംഎസ്, പ്രൊഫൈൽ സന്ദേശം എന്നിവ നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ഒ.ടി.വി സർട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് അസ്സൽ തിരിച്ചറിയൽ പത്രിക സഹിതം അഭിമുഖത്തിന് ഹാജരാക്കേണ്ടതുമാണെന്ന് പിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു.



Post a Comment

0 Comments