പീച്ചി ജലനിധിയുടെ വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചു

പട്ടിക്കാട്. ഇന്ന് രാവിലെ വിച്ഛേദിച്ച പീച്ചി ജലനിധിയുടെ വൈദ്യുതി കണക്ഷൻ  പുനസ്ഥാപിച്ചു. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് അധികൃതരുടെ ഇടപെടലിനെ തുടർന്നാണ് ഇന്ന് വൈകിട്ടോടെ കണക്ഷൻ പുനസ്ഥാപിച്ചത്. മുൻ കുടിശ്ശികയുടെ തവണ ഇനത്തിൽ ഉള്ള തുകയും, കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ലും ഉൾപ്പെടെയുള്ള തുകയായ 97000 രൂപ അടയ്ക്കാത്തതിനെ തുടർന്നായിരുന്നു വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത്. രാവിലെ കെഎസ്ഇബി അധികൃതർ നേരിട്ടെത്തി വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു എങ്കിലും വൈകിട്ടോടെ ജലനിധി അധികൃതരെ വിളിച്ച് കണക്ഷൻ പുനസ്ഥാപിച്ചു കൊള്ളാൻ കെഎസ്ഇബി അധികൃതർ നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ ഇതിനിടയിൽ നടന്ന ഔദ്യോഗിക നടപടികളെക്കുറിച്ച് തങ്ങൾക്ക് ധാരണയില്ല എന്നും ജലനിധി അധികൃതർ പറയുന്നു.



Post a Comment

0 Comments