പട്ടിക്കാട്. ദേശീയപാതയിലൂടെ കുതിരകൾ ഇറങ്ങിയോടി അപകടം. വാണിയമ്പാറയിൽ ലോറിയിടിച്ച് ഒരു കുതിര ചത്തു. മേരിഗിരി യിൽ മറ്റൊരു കുതിര ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ മെൽവിൻ (27)നെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെൽവിനെ ഇടിച്ച കുതിരയും ഗുരുതരാവസ്ഥയിലാണ്. രാത്രി 10 50 ഓടെയാണ് അപകടം. ഇരുമ്പ്പാലത്ത് ബാബു എന്ന ആളുടെ ഉടമസ്ഥതയിലുള്ള സ്റ്റാലിയൻസ് വാലി ഹോഴ്സ് റൈഡിങ് അക്കാദമിയുടെ കുതിരകളാണ് ദേശീയപാതയിലൂടെ ഇറങ്ങി ഓടിയത്. നാലോളം കുതിരകൾ ഉണ്ടായിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിക്കേറ്റ മെൽവിനെ വാണിയംപാറയിലെ 108 ആംബുലൻസിലാണ് തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

.jpeg)
0 Comments