സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികം: വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു


തൃശൂർ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഏപ്രിൽ 18 മുതൽ 24 വരെ എന്റെ കേരളം പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ എൽ പി, യു പി, ഹൈസ്‌കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി  വിദ്യാർത്ഥികൾക്കായി 'നാടിന്റെ വികസന കാഴ്ചകൾ' എന്ന വിഷയത്തിൽ ഏപ്രിൽ 12ന് ബി ആർ സി തലത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.  ഓരോ വിഭാഗത്തിലും മത്സരിച്ചു വിജയിക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾ ഉൾപ്പെടെ ചിത്രകലാകാരൻമാരുടെ നേതൃത്വത്തിൽ, ഏപ്രിൽ 16ന് തേക്കിൻകാട് മൈതാനിയിൽ വെച്ച് വലിയ ക്യാൻവാസിൽ സമൂഹ ചിത്രരചനയും സംഘടിപ്പിക്കും.  വിജയികളായ കുട്ടികൾക്ക്, ഈ വേദിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഏപ്രിൽ 11ന്, വൈകുന്നേരം 5 മണിക്കുള്ളിൽ അതാത് ബി ആർ സിയിൽ പേര് രജിസ്റ്റർ ചെയ്യണം.



Post a Comment

0 Comments