പട്ടിക്കാട് അടിപ്പാതകളിൽ അനധികൃത പാർക്കിങ് നിരോധിച്ചു


പട്ടിക്കാട്. അടിപ്പാതകളിലെ അനധികൃത പാർക്കിങ് നിരോധിച്ചു. അടിപ്പാതകൾക്കുളളിൽ പീച്ചി പോലീസിന്റെ നേതൃത്വത്തിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. പീച്ചിറോഡ് ജങ്ഷനിലെയും ഹൈവേ ജങ്ഷനിലേയും അടിപ്പാതകളിൽ നിയമം ബാധകമാണ്. സർവ്വീസ് റോഡുകളിലെ അപകടസാധ്യതയും അടിപ്പാതകളിലെ ഗതാഗതക്കുരുക്കും മുന്നിൽ കണ്ടാണ് പാർക്കിങ് നിരോധനം നടപ്പാക്കിയിട്ടുള്ളത്. വാഹനങ്ങൾ അടിപ്പാതയിൽ പാർക്കിങ് തുടങ്ങിയതോടെ മറ്റു വാഹനങ്ങൾക്ക് സർവ്വീസ് റോഡിൽ നിന്നും അടിപ്പാതയിലേക്ക് പ്രവേശിക്കാൻ കഴിയാതാവുകയും ഇത് വലിയ ഗതാഗതക്കുരുക്കിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.



Post a Comment

0 Comments