പട്ടിക്കാട്. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിനും കുടുംബസഹായ ഫണ്ട് വിതരണവും നടത്തുന്നു. നാളെ (ഏപ്രിൽ 21 വ്യാഴം) ഉച്ചക്ക് 1ന് പട്ടിക്കാട് വെച്ച് നടത്തുന്ന പരിപാടി ജില്ലാ സെക്രട്ടറി മിൽട്ടൻ ജെ.തലക്കോട്ടൂർ ഉദ്ഘാടനം നിർവ്വഹിക്കും. സിപിഐഎം പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ മുഖ്യാതിഥി ആയിരിക്കും. സമിതി ഏരിയ സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി, യൂണിറ്റ് പ്രസിഡന്റ് സണ്ണി പി.പി, യൂണിറ്റ് സെക്രട്ടറി ബാബു കൊള്ളന്നൂർ, യൂണിറ്റ് ട്രഷറർ കൃഷ്ണൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകും.


0 Comments