പീച്ചിയിൽ മണലിപ്പുഴ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി


പീച്ചി. പാണഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണലിപ്പുഴ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മഴക്കാലത്തിനു മുന്നോടിയായി മണലി പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിനായുള്ള പ്രവർത്തികൾ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. പുഴയുടെ ശുചീകരണവും പ്രളയാനന്തരം പുഴയുടെ ഒഴുക്കിന്  തടസ്സമാകുന്ന തരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും ചെളിയും  നീക്കം ചെയ്യുക എന്നതാണ് പ്രധാന പ്രവർത്തി.  ഏപ്രിൽ ഒന്നിന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പ്രവർത്തോത്ഘാടനം നിർവ്വഹിച്ചിരുന്നു. പാണഞ്ചേരി പഞ്ചായത്ത് 


മയിലാട്ടുംപാറ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ്  ഇപ്പോൾ പണികൾ നടക്കുന്നത്. 1063 തൊഴിൽദിനങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തുമെന്നും 3,40,000 രൂപയാണ് എസ്റ്റിമേറ്റ് തുകയെന്നും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓവർസിയർ കെ.വി നേഹ പറഞ്ഞു. നിലവിൽ 404 തൊഴിൽ ദിനങ്ങൾ പൂർത്തിയായിട്ടുണ്ട്.  പ്രളയത്തെ തുടർന്ന് അടിഞ്ഞുകൂടിയ  34 മീറ്റർ ക്യൂബ് മണ്ണ് ഇതുവരെ നീക്കം ചെയ്തു. 14 മീറ്റർ ക്യൂബ് മണ്ണ് യാർഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഓവർസിയർ പറഞ്ഞു. മൊത്തം 60 തൊഴിലാളികൾ ഉള്ളതിൽ 40 തൊഴിലാളികൾ വീതം ദിവസവും ജോലിക്ക് എത്തുന്നുണ്ടെന്ന് മേറ്റ് സിന്റർല ലൂവിസ് പറഞ്ഞു. ചെൡയിൽ അടിഞ്ഞു കൂടിയിട്ടുള്ള കുപ്പിച്ചില്ലുകളും പ്ലാസ്റ്റിക്ക് വേസ്റ്റുകളും പ്രത്യേകം തരംതിരിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. കഠിനമായ വേനലിൽ യാർഡിലേക്ക് മണ്ണ് മാറ്റുന്നതുൾപ്പെടെയുള്ള പണികൾ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.


Post a Comment

0 Comments