തൃശൂർ ജില്ലാ ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ ഹൃദ്രോഗ ചികിത്സ സൗകര്യം


തൃശ്ശൂർ. ജില്ലാ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ ഹൃദ്രോഗ ചികിത്സ വിഭാഗം ആരംഭിക്കുന്നു. കുറഞ്ഞ  ചെലവിൽ ആഞ്ജിയോഗ്രാം, ആഞ്ജിയോപ്ലാസ്റ്റി, പേസ് മേക്കർ ഘടിപ്പിക്കൽ.. ജന്മനാ ഹൃദയ വാൽവിൽ ഉണ്ടാകുന്ന ദ്വാരം അടക്കുന്ന ഡിവൈസ് ക്ലോഷറുകൾ, പെരിഫറൽ ആഞ്ജിയോപ്ലാസ്റ്റി, റോട്ട അബ്ലേഷൻ ആഞ്ജിയോപ്ലാസ്റ്റി, ലെഫ്റ്റ് മെയിൻ സ്റ്റെന്റിങ് തുടങ്ങിയ സങ്കീർണമായ ചികിത്സാരീതികൾ ഉൾപ്പെടെ ഹൃദയ സംബന്ധമായി സ്വകാര്യ ആശുപത്രികളിൽ ലഭിക്കുന്ന  എല്ലാ സൗകര്യങ്ങളും സേവനങ്ങളും ജില്ലാ ആശുപത്രിയിൽ ലഭ്യമാണ്. ഡോ. കൃഷ്ണകുമാർ ,ഡോ. വിവേക് എന്നീ സീനിയർ കാർഡിയോളജിസ്റ്റ്കളുടെ നേതൃത്വത്തിലുള്ള ടീമിന്റെ സേവനവും ആശുപത്രിയിൽ ഉണ്ടാകും. ആധുനിക സൗകര്യങ്ങളോടെയുള്ള കാത്ത് ലാബും പ്രവർത്തന സജ്ജമാണ്.



Post a Comment

0 Comments