താളിക്കോട് റബർഷീറ്റ് പുരയ്ക്ക് തീ പിടിച്ചു


പട്ടിക്കാട്. താളിക്കോട് പട്ടത്തിപ്പാറയ്ക്ക് സമീപം റബർഷീറ്റ് പുരയ്ക്ക് തീപിടിച്ചു. 560 ഓളം ഷീറ്റുകൾ കത്തി നശിച്ചതായാണ് പ്രാഥമിക നിഗമനം. ഏകദേശം 60,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ റബർഷീറ്റുകൾ പുകയ്ക്കാൻ ശ്രമിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ആളപായമില്ല. തൃശൂരിൽ നിന്നും അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. പട്ടിക്കാട് കല്ലിടുക്കിൽ സ്ഥിതിചെയ്യുന്ന ആത്മജ്യോതി ധ്യാനകേന്ദ്രത്തിന് കീഴിലുള്ളതാണ് ഒമ്പത് ഏക്കറോളം വരുന്ന റബർതോട്ടം. വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഫയർ ഫോഴ്‌സ് ഓഫീസർ രാജൻ എം, സനോജ്, ഫയർമാൻമാരായ അനന്തു, മധുപ്രസാദ്, രഞ്ജിത്ത് ടി. പാപ്പച്ചൻ, രാജൻ എന്നിവരാണ് അഗ്നിശമന സേനാ സംഘത്തിൽ ഉണ്ടായിരുന്നത്.



Post a Comment

0 Comments