പീച്ചി. കഴിഞ്ഞ പതിനാല് വർഷമായി വിവിധ രോഗങ്ങൾക്ക് അടിമയായ പതിനാറ് വയസ്സുകാരി സുമനസുകളുടെ സഹായം തേടുകയാണ്. പായക്കണ്ടം പുത്തൻപുരയ്ക്കൽ മത്തായി വിനീത ദമ്പതികളുടെ മൂത്ത മകൾ എഞ്ചൽ ആണ് വിദഗ്ധ ചികിത്സയ്ക്കായി സഹായം തേടുന്നത്. ജനിച്ചു വീണതിന്റെ രണ്ടാം ദിവസം ബാധിച്ച മഞ്ഞപ്പിത്തം മുതൽ കേന്ദ്ര നാഡീവ്യൂഹത്തിന് (സിഎൻഎസ്) കേടുപാടുകൾ സംഭവിക്കുമ്പോൾ തലച്ചോറിന്റെ കോശങ്ങൾക്കുണ്ടാകുന്ന മാറ്റമായ ഗ്ലിയോസിസ് എന്ന മാരകരോഗം വരെ ഈ മകൾക്കുണ്ട്. തുടർചികിത്സയ്ക്കിടെ രണ്ടാം വയസ്സിൽ അപസ്മാരവും ഉണ്ടെന്ന് കണ്ടെത്തി. ഓർമ്മക്കുറവ്, പെട്ടെന്നുണ്ടാകുന്ന ബോധക്ഷയം, തുടർന്നുണ്ടാകുന്ന വീഴ്ച എന്നിവയാണ് നിലവിൽ എയഞ്ചലിനെ അലട്ടുന്ന പ്രശ്‌നങ്ങൾ. പെട്ടെന്നുണ്ടായ വീഴ്ചയിൽ രണ്ടുതവണ തോളെല്ലുകൾ പൊട്ടുകയും മാരകമായ മുറിവുകൾ ഉണ്ടാവുകയും ചെയ്തു. കൂടാതെ ഓട്ടിസം ബാധിതയും ആയതോടെ മുഴുവൻ സമയവും ഒരാളുടെ പരിചരണം ആവശ്യമാണ്. ഓപ്പറേഷനിലൂടെ കഴുത്തിൽ ഘടിപ്പിക്കാവുന്ന ഉപകരണത്തിന്റെ സഹായത്തോടെ പെട്ടെന്നുണ്ടാകുന്ന വീഴ്ച ഒഴിവാക്കാൻ സാധിക്കും എന്നാണ് വിദഗ്ധ അഭിപ്രായം. ഇതിന് അഞ്ചര ലക്ഷം രൂപ ചിലവ് വരും. ക്ഷീര കർഷകനായ പിതാവ് മത്തായിക്ക് ഇത് താങ്ങാവുന്നതിലും അധികമാണ്. ഏഞ്ചലിന് പുറമേ മൂന്നു മക്കൾ കൂടി ഇവർക്ക് ഉണ്ട്. ഏഞ്ചലിന്റെ ചികിത്സയ്ക്കായി പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ, ഫാ. ബേസിൽ പൗലോസ്, ഫാ.ജോർജ്ജ് കണ്ണംപ്ലാക്കൽ, ഫാ. ഡൊമിനി ചാഴൂർ പഞ്ചായത്ത് അംഗങ്ങളായ ബാബുതോമസ്, ബീന പൗലോസ് എന്നിവർ രക്ഷാധികാരികളായി ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്.
Account Name: M/S Angel Chikilsa Sahaya Nidhi
A/c No.19270200002291
IFSC: FDRL0001927
Federal Bank, Pattikkad Branch


0 Comments