കണ്ണാറ. മാരായ്ക്കൽ റോഡിൽ പെട്ടി ഓട്ടോ മറിഞ്ഞ് കണ്ണാറ ചീനിക്കടവ് ചെങ്ങശ്ശേരി വീട്ടിൽ ജോമോൻ (32) ന് പരിക്കേറ്റു. മാരായ്ക്കൽ ഒമേഗ ഓട്ടോമൊബൈൽസിന് സമീപമാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് ഓട്ടോയുടെ അടിയിൽ അകപ്പെട്ട ജോമോനെ സമീപവാസികൾ എത്തി വാഹനം ഉയർത്തിയാണ് പുറത്തെടുത്തത്. കൈക്ക് സാരമായ പരിക്കേറ്റ ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. പച്ചക്കറികളും പഴവർഗ്ഗങ്ങളും എടുത്ത് വിൽപ്പന നടത്തുന്ന ജോമോൻ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് പോകുമ്പോൾ ആണ് അപകടം സംഭവിച്ചത്.


0 Comments