പട്ടിക്കാട്. ഗ്രാമീണ തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ 30 കുടുംബങ്ങൾക്ക് വിഷു പ്രമാണിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ചാണോത്ത് വെച്ച് നടത്തിയ അമ്മ വിധവാ സംഘത്തിന്റെ മൂന്നാം
വാർഷിക പൊതുയോഗത്തിൽ വെച്ചാണ് ഭക്ഷ്യ കിറ്റുകളുടെ വിതരണം നടത്തിയത്. ജില്ലാ പ്രസിഡന്റ് ജിനേഷ് ചെമ്പൂത്ര അദ്ധ്യക്ഷത വഹിച്ച പരിപാടി ബ്ലോക്ക് മെമ്പർ രമ്യ രാജേഷ് ഉദ്ഘാനം ചെയ്തു. വാർഡ് മെമ്പർ ആനി ജോയി മുഖ്യ അതിഥിയായി പങ്കെടുത്തു. കേരള മഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗം റോസിലി മുഖ്യപ്രഭാക്ഷണം നടത്തി. ഗ്രാമീണ തൊഴിലാളി സംഘടന ജില്ല ജനറൽ സെക്രട്ടറി കെ.വി ലളിത പ്രസംഗിച്ചു.


0 Comments