പട്ടിക്കാട് വിഷു പച്ചക്കറി ചന്ത പ്രവർത്തനം തുടങ്ങി


പട്ടിക്കാട്. വിഷു പ്രമാണിച്ച് സിപിഐഎം പാണഞ്ചേരി  ലോക്കൽ കമ്മിറ്റിയും കേരള കർഷക സംഘം പാണഞ്ചേരി മേഖല കമ്മിറ്റിയും സംയുക്തമായി ആരംഭിച്ച വിഷു പച്ചക്കറി ചന്ത പ്രവർത്തനം തുടങ്ങി. സിപിഐഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ് പ്രദീപ് പച്ചക്കറി ചന്ത ഉദ്ഘാടനം ചെയ്തു. കാർഷികമേഖലയിൽ സജീവമായ ഇടപെടൽ ആണ് സംസ്ഥാന സർക്കാർ  നടത്തുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് കർഷകരുടെ  ഉന്നമനത്തിനായി വിവിധ പദ്ധതികൾ ബജറ്റിൽ  ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നും പ്രദീപ് കുമാർ പറഞ്ഞു. സിപിഐഎം പാണഞ്ചേരി  ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, കേരള കർഷക സംഘം പാണഞ്ചേരി മേഖല സെക്രട്ടറി വിൽസൺ ചെമ്പനാൽ, പാണഞ്ചേരി മേഖലാ പ്രസിഡണ്ട് പി.വി സുദേവൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, സി.എം ദാമോദരൻ, കെ.വി ചന്ദ്രൻ, പി.ജെ അജി, പാണഞ്ചേരി ബാങ്ക് സെക്രട്ടറി എ.വി ജോജു തുടങ്ങിയവരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.


Post a Comment

0 Comments