എംപി ടി.എൻ പ്രതാപൻ പട്ടിലുംകുഴി പാലം സന്ദർശിച്ചു


പീച്ചി. പട്ടിലുംകുഴി കട്ടച്ചിറക്കുന്ന് പാലം സന്ദർശിക്കാൻ എംപി ടി.എൻ പ്രതാപൻ പീച്ചിയിൽ എത്തി. നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ എത്തിച്ചേരാൻ കഴിയാത്തതിനാൽ ആണ് ഇന്നത്തെ സന്ദർശനം എന്ന് അദ്ദേഹം പറഞ്ഞു. പാണഞ്ചേരി പഞ്ചായത്തിലെ ഏറ്റവും വലിയ പാലമായ കോടിപ്പാലം യാഥാർഥ്യമാക്കാൻ മുന്നിൽ നിന്നവരെ നേരിൽ കണ്ട് അഭിനന്ദിക്കാൻ വേണ്ടി മാത്രമാണ് താൻ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. 22 വർഷം മുൻപ് കല്ലിട്ടെങ്കിലും അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെയും അന്നത്തെ വാർഡ് മെമ്പർ കെ.പി എൽദോസിന്റെയും നേതൃത്വത്തിൽ നിരവധി നിയമ പോരാട്ടങ്ങളിലൂടെയാണ് പാലം യാഥാർഥ്യമായതെന്ന് ഓർമ്മപ്പെടുത്തിയ എംപി, അവരുടെ പോരാട്ടങ്ങൾക്ക് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. താൻ പാർട്ടി പ്രസിഡന്റും എംഎൽഎയും ആയിരുന്ന സമയങ്ങളിലും എംപി ആയപ്പോഴും ഷാജി കോടങ്കണ്ടത്തിനൊപ്പം തന്റെ നിയമ പോരാട്ടങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞിട്ടുണ്ടെന്നും എംപി കൂട്ടിച്ചേർത്തു. പാലം നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകിയ ത്രേസ്യാമ്മ, രമേശൻ എന്നിവരെയും നിരവധി സമരങ്ങൾക്ക് നേതൃത്വം വഹിച്ച നാട്ടുകാരെയും എംപി അഭിനന്ദിച്ചു. പ്രതിപക്ഷ നേതാവ് ബാബു തോമസ്, പഞ്ചായത്ത് അംഗം ഷൈജു കുര്യൻ, ഷിബു പോൾ, സജി താന്നിക്കൽ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments