പാണഞ്ചേരിയിൽ ബൈക്ക് അപകടം; അടാട്ട് സ്വദേശിയായ യുവാവിന് പരിക്ക്


പട്ടിക്കാട്. പാണഞ്ചേരി ലൈഫ് ആശുപത്രിക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് പരിക്കേറ്റു. തൃശ്ശൂർ അടാട്ട് കടത്തനാട്ട് വീട്ടിൽ നിധിന്
ആണ് പരിക്കേറ്റത്. തോളെല്ലിന് പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ടാണ് അപകടം സംഭവിച്ചത്. സോഫ്റ്റ്‌വെയർ എൻജിനീയറായ നിധിൻ കോയമ്പത്തൂരിൽ നിന്നും വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. ആറുവരിപ്പാതയിൽ നിധിൻ  സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇതേ ദിശയിൽ വന്ന കാർ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ബൈക്കിൽ തട്ടിയാണ് അപകടം സംഭവിച്ചത്. അപകടത്തെത്തുടർന്ന് നിതിൻ ദേശീയപാതയിലേക്ക് തെറിച്ചുവീണെങ്കിലും മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.



Post a Comment

0 Comments