ചാണോത്ത് വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ കപ്പേളയിൽ തിരുനാളിന് കൊടിയേറ്റി


പട്ടിക്കാട്. സെന്റ് സേവിയേഴ്‌സ് ഫൊറോന പള്ളിയുടെ ചാണോത്ത് കപ്പേളയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ മഹാമഹം ഏപ്രിൽ 22,23,24 തീയതികളിൽ നടത്തും. ഇന്നലെ വൈകീട്ട് 6ന് കൊടിയേറ്റം വികാരി ഫാ. ജിജോ വള്ളുപ്പാറ നിർവ്വഹിച്ചു. എല്ലാദിവസവും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും. 24ന് തിരുനാൾ ദിനത്തിൽ വൈകീട്ട് 5ന് ഇടവക പള്ളിയിൽ ദിവ്യബലിയും പള്ളിയിൽനിന്ന് കപ്പേളയിലേക്ക് പ്രദക്ഷിണവും ഉണ്ടായിരിക്കും. എല്ലാ വിശ്വാസികൾക്കും നേർച്ച ഭക്ഷണവും ലേലവും ഒരുക്കിയിട്ടുണ്ട്. തിരുകർമ്മങ്ങൾക്ക് വികാരി ഫാദർ ജിജോ വളളുപ്പാറ നേതൃത്വം നൽകും. കൺവീനർ ഡെയ്‌സൺ വട്ടേക്കാട്ടുക്കര, കൈക്കാരന്മാരായ ജോസ് തട്ടിൽ ചീനിക്കൽ, വർഗീസ് എലുവത്തിങ്കൽ, ജോൺസൺ ചാലക്ക്യാൻ തുടങ്ങിയവർ നേതൃത്വം നൽകും.



Post a Comment

0 Comments