പാണഞ്ചേരി വൈഎംസിഎ പൊതിച്ചോറ് വിതരണോദ്ഘാടനം നടത്തി


പട്ടിക്കാട്. പാണഞ്ചേരി വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചയും പഞ്ചായത്തിലെ നിർധനരായ കിടപ്പ് രോഗികൾക്ക് പൊതിച്ചോറ് നൽകുന്ന പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രസാദ് മാത്യു ഭക്ഷണം വിതരണം ചെയ്യുന്നതിന് നേതൃത്വം വഹിക്കുന്ന ആന്റണി മാസ്റ്റർക്ക് പൊതിച്ചോറ് കൈമാറി പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡംഗം വി.സി മാത്യുവിന്റെ ഭവനത്തിൽ വെച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. സെക്രട്ടറി തോമസ് വലിയമറ്റം, മുൻ പ്രസിഡന്റ് ബാബു കൊള്ളന്നൂർ, ട്രഷറർ റോയി, തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments