കല്ലിടുക്ക് വലതുകര കനാലിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി


പട്ടിക്കാട്. കല്ലിടുക്ക് മൂലംകോട് പീച്ചി വലതുകര കനാലിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. 5 മാസം പ്രായമുള്ളതായി കണക്കാക്കുന്നു. ലിംഗ നിർണ്ണയം നടത്താൻ സാധിക്കാത്ത നിലയിലാണ്. പീച്ചിയിൽ നിന്നും വലതുകര കാനാലിലൂടെ വെള്ളം വിടുന്നത് ഇന്നലെ നിർത്തിയിരുന്നു. ഇന്ന് വൈകീട്ട് 3.30നാണ് മൃതദേഹം കണ്ടെത്തിയത്. കനാലിലൂടെ പശുവിനെ തീറ്റാൻ പോയ സമീപത്തെ കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. പാവയാണെന്ന് കരുതി എടുക്കാൻ ശ്രമിക്കുന്നിതിടെയാണ് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ഉടനെ കുട്ടികളുടെ വീട്ടുകാർ പീച്ചി പോലീസിൽ വിവിരം അറിയിക്കുകയും ചെയ്തു. പീച്ചി സിഐ എസ് ഷുക്കൂറിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



Post a Comment

0 Comments